ടെന്നീസ് കളത്തിലും സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവള്‍, തന്റെ പ്രൊഫഷനെ അതിനെതിരായ ആയുധമാക്കുന്നവള്, കൃത്യമായ നിലപാടുള്ള, ആ നിലപാട് തലയുയര്‍ത്തി വ്യക്തമാക്കുന്നവള്.. യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സ് കിരീടം ജാപ്പനീസ് താരം നവോമി ഒസാക്ക ഉയര്‍ത്തിയത്, അവരുടെ വേറിട്ട ശബ്ദം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടാണ്..
യുഎസ് ഓപ്പണില്‍ ഫൈനല്‍ വരെ നീണ്ടു നിന്ന ഏഴു മത്സരങ്ങളിലും ഒസാക്ക ധരിച്ചത് കറുത്ത ഏഴ് മാസ്ക്. ആ ഏഴു മാസ്കുകളിലും ഓരോ പേരും ഉണ്ടായിരുന്നു. വംശീയ വിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴു പേരുടെ പേരുകളായിരുന്നു ആ മാസ്കുകളില്‍.
ഫൈനലില്‍ ഒസാക്ക ധരിച്ചത് തമിര് റൈസ് എന്ന പേരെഴുതിയ മാസ്ക്. 2014 ല്‍ യുഎസിലെ ഒഹായോയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച 12 വയസുകാരന്റെ പേരാണത്. ജോര്‍ജ് ഫ്ളോയിഡും ബ്രെയോണ ടൈലറും ഒസാക്കയുടെ മാസ്കിലുണ്ടായിരുന്നു. 'കിരീടനേട്ടത്തിനു ശേഷം ഒസാക്ക നേരിട്ട ചോദ്യമുതായിരുന്നു.. 'ഇതില്‍ നിന്ന് എന്ത് സന്ദേശമാണ് നല്‍കുന്നത്? അതിന് ഒസക്കയുടെ മറുപടി ഇതായിരുന്നു.. 'എന്ത് സന്ദേശമാണ് നിങ്ങള്‍ക്ക് ലഭിച്ചത്.. !
2018 ല്‍ സെറീന വില്ല്യംസിനെ അട്ടിമറിച്ച് യുഎസ് ഓപ്പണ്‍ കിരീടം നേടിയാണ് ഒസാക്ക ലോകശ്രദ്ധയാകര്‍ഷിച്ചത്. ഒസാക്കയുടെ അച്ഛന് ഴഹെയ്ത്തിയില് നിന്നും അമ്മ ജപ്പാനീസുമാണ്. മുന്നാം വയസുമുതല്‍ ഒസാക്ക അമേരിക്കയിലാണ് സ്ഥിരതാമസം.

Comments