മോസ്‌കോയിൽ നിന്ന് പാകിസ്ഥാൻ വഴി ഡൽഹിയിലേക്ക് നേരിട്ടുള്ള റെയിൽപാത നിർദേശിച്ച് റഷ്യ. സമുദ്ര വ്യാപാര പാതകളിലെ സുരക്ഷാ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ ഉപപ്രധാനമന്ത്രി മറത് ഖുസ്നുലിൻ പുതിയ റെയിൽ ശൃംഖലയുടെ ആശയം മുന്നോട്ടുവച്ചത്.
മോസ്‌കോയിൽ നിന്ന് തെക്കോട്ട് നാല് രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന രീതിയിലാണ് നിർദേശം. പദ്ധതി യാഥാർഥ്യമായാൽ റഷ്യയ്ക്കും ഇന്ത്യയ്ക്കും പുറമെ അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കരിങ്കടലിലെ സുരക്ഷാ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റഷ്യയുടെ സമുദ്രവ്യാപാരത്തെ ബാധിക്കുന്നുണ്ട്. നിലവിൽ റഷ്യ–ഇന്ത്യ വ്യാപാരത്തിന് പ്രധാനമായും ഇന്റർനാഷണൽ നോർത്ത്–സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറാണ് ഉപയോഗിക്കുന്നത്.
എന്നാൽ പാകിസ്ഥാൻ വഴിയുള്ള പുതിയ റെയിൽപാതയ്ക്ക് മുന്നിൽ നിരവധി രാഷ്ട്രീയ-സുരക്ഷാ വെല്ലുവിളികളുണ്ട്. ഇന്ത്യ–പാകിസ്ഥാൻ ബന്ധത്തിലെ സംഘർഷം, അഫ്ഗാനിസ്ഥാൻ–പാകിസ്ഥാൻ അതിർത്തി തർക്കം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പ്രധാന തടസ്സങ്ങളാണ്. കൂടാതെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പുതിയ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കാൻ വൻ നിക്ഷേപവും ആവശ്യമായി വരും.
റഷ്യയുടെ നിർദേശത്തോട് ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Comments