ന്യുഡല്‍ഹി: വെള്ളിയാഴ്ച അന്തരിച്ച സ്വാമി അഗ്നിവേശിനെതിരെ സി.ബി.ഐ മുന്‍ ഡയറക്ടര്‍ എം നാഗേശ്വര റാവു നടത്തിയ വിദ്വേഷ പരാമര്‍ശം അടങ്ങിയ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. റാവുവിന്റെ വിദ്വേഷ പരാമര്‍ശം ട്വിറ്റര്‍ നയങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് നീക്കം ചെയ്തത്.
സ്വാമി അഗ്നിവേശ് ഹിന്ദു വിരുദ്ധനായിരുന്നുവെന്നും അദ്ദേഹത്തെ കാലന് നേരത്തെ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമായിരുന്നു നാഗേശ്വര റാവുവിന്റെ ട്വീറ്റ്. അഗ്നിവേശ് തെലുങ്ക് ബ്രാഹ്മണനായി ജനിച്ചതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ആട്ടിന്‍ തോലിട്ട ചെന്നായാണ് അദ്ദേഹമെന്നും നാഗേശ്വര റാവു ട്വീറ്റ് ചെയ്തു.
Why do we celebrate as festivals the days savages were dead? Bcoz they're pests destroying society &their death is a cause for celebration.
It was also to warn people not to patronise the bad.
Hinduism eschews अपात्र दानं & misplaced sympathy as they destroy giver & sympathiser. https://t.co/0r7cyyjkiP— M. Nageswara Rao IPS (@MNageswarRaoIPS) September 11, 2020
റാവുവിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം വിഷലിപ്തമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന ആള് പോലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും റാവു ജോലി ചെയ്തിരുന്ന കാലത്തെ നിഷ്പക്ഷത സംശയിക്കണമെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി റാവു ട്വിറ്ററില്‍ രംഗത്ത് വന്നു. താന്‍ ജാതി വ്യവസ്ഥയ്ക്ക് എതിരാണെന്നും ഹിന്ദുത്വത്തെ തകര്‍ക്കുന്നത് ജാതി വ്യവസ്ഥയാണെന്നും ഇയാള്‍ പിന്നീട് ട്വീറ്റ് ചെയ്തു. നമ്മുടെ ഉത്സവങ്ങള്‍ പലതും ദുഷ്ടശക്തികളുടെ പതനം ആഘോഷിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ അഗ്നിവേശിന്റെ മരണം ആഘോഷിക്കാനുള്ളതാണെന്നും പിന്നീട് റാവു പരോക്ഷമായി സൂചിപ്പിച്ചു.






