
ബോസ്റ്റണ്‍ (യുഎസ്) : അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ മുടി ചുരുള്‍ ലേലത്തില്‍ വിറ്റു. മുടിച്ചുരുളിനും 1865ല്‍ അദ്ദേഹം കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ളതും രക്തക്കറ പുരണ്ടതുമായ ടെലിഗ്രാമിനും ലേലത്തില്‍ ലഭിച്ചത് 81,000 ഡോളര്‍ (ഏകദേശം 59.51 ലക്ഷം രൂപ) ആണ്.
ഇവ സ്വന്തമാക്കിയ വ്യക്തി ആരെന്നു സംഘാടകര്‍ വെളിപ്പെടുത്തിയില്ല. ലിങ്കന്റെ മൃതദേഹത്തില്‍ നിന്നു മൃതദേഹപരിശോധനാവേളയില്‍ നീക്കം ചെയ്ത മുടിച്ചുരുളിനു രണ്ട് ഇഞ്ചോളം (അഞ്ചു സെന്റീമീറ്റര്‍) ആയിരുന്നു നീളം.
അദ്ദേഹത്തിന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവും കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന ഡോ ലിമന് ബീച്ചര്‍ ടോഡിനു ലഭിച്ചതായിരുന്നു ഈ മുടിച്ചുരുള്. ബോസ്റ്റണിലെ ആര് ആര് ഓക്ഷന് കേന്ദ്രമാണു കഴിഞ്ഞ ദിവസം ഈ അപൂര്‍വ വസ്തുക്കള്‍ ലേലത്തിനുവച്ചത്.






