
ലക്നൗ: ബാബ്റി മസ്ജിദ് ആക്രമണക്കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി പറയും. ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് 27 വര്‍ഷത്തിനു ശേഷം കേസില്‍ വിധി പറയുന്നത്. 1992 ലെ ബാബ്റി മസ്ജിദ് ആക്രമണ കേസില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളായ എല്‍.കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി, വിനയ് കട്യാര്‍ എന്നിവര്‍ ഉള്‍പ്പെടെ 32 പ്രതികളാണ് കേസില്‍.
കേസില്‍ സെപ്റ്റംബര്‍ 30 നകം വിധി പുറപ്പെടുവിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. വിധി പറയുന്ന ദിവസം കേസിലെ എല്ലാ രപതികളും കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഓഗസ്റ്റ് 31 ന് ഉള്ളില്‍ കേസില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സെപ്റ്റംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സമയം നീട്ടി നല്‍കുകയായിരുന്നു. കേസില്‍ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി മൊഴി നല്‍കിയിരുന്നു.






