
കൊച്ചി: എന്‍ഐഎ നോട്ടീസ് കിട്ടിയതിന് പിന്നാലെ രഹ്യമായി ചോദ്യം ചെയ്യലിന് എത്താന്‍ മന്ത്രി കെ ടി ജലീല്‍ പ്ലാനിട്ടത് അര്‍ദ്ധരാത്രിയില്‍ എത്താന്‍. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്നായിരുന്നു രാവിലെ ആറു മണിക്ക് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള ശ്രമം പക്ഷേ ഫലവത്തായില്ല.
അര്‍ദ്ധരാത്രിയില്‍ എത്താമെന്ന മന്ത്രിയുടെ മറുപടി എന്‍ഐഎ തള്ളിയപ്പോള്‍ രാവിലെ ആറു മണിക്ക് എത്തുന്നതിനുള്ള അനുമതി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. ഇതോടെയാണ് പുലര്‍ച്ചെ കൊച്ചിയിലെ ഓഫീസില്‍ എത്തിയത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി മുന്‍ എംഎല്‍എ, എ എം യൂസഫിന്റെ കാറിലാണ് ജലീല്‍ എന്‍ഐഎ യുടെ കടവന്ത്രയിലെ ഓഫീസില്‍ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച് കളമശ്ശേരി റെസ്റ്റ് ഹൗസില്‍ രാവിലെ നാലു മണിയോടെ എത്തിയ മന്ത്രി സ്വന്തം വാഹനം അവിടെ ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു എന്‍ഐഎയുടെ ഓഫീസിലേക്ക് എത്തിയത്.
പുലര്‍ച്ചെ അഞ്ചേ മുക്കാലിന് ഓഫിസ് ഗേറ്റിനുള്ളിലേക്കു വാഹനം കയറ്റിയ ശേഷമാണ് ഓഫീസിലേക്ക് കയറിയത്. ചോദ്യം ചെയ്യലിന് ഒമ്പതു മണിക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കുക എന്നത് ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം രാത്രി തന്നെ സുഹൃത്തായ സിപിഎം നേതാവിനോട് പുലര്‍ച്ചെ കാര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് രണ്ടു തവണ സംഭവിച്ചത് പോലെ മാധ്യമങ്ങളെ ഒഴിവാക്കാനുള്ള നീക്കം ഫലവത്തായില്ല. എന്നാല്‍ മുഖം കൊടുക്കാതെ അദ്ദേഹം അകത്തേക്കു കയറിപ്പോകുകയായിരുന്നു. മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി തനിക്ക് പറയാനുള്ളത് ഫെയ്സ്ബുക്കില്‍ പറയുമെന്നാണ് നേരമത്ത മന്ത്രി പറഞ്ഞത്. 'മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്' എന്നായിരുന്നു മന്ത്രിയുടെ മുമ്പത്തെ പ്രതികരണം. കഴിഞ്ഞ തവണ രണ്ടുവട്ടം ആരുമറിയാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി മടങ്ങുകയായിരുന്നു മന്ത്രി. എന്നാല്‍ ഇത്തവണ കണക്കുകൂട്ടലുകള്‍ തെറ്റി.
കഴിഞ്ഞ തവണ രണ്ടുവട്ടം ആരുമറിയാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി മടങ്ങുകയായിരുന്നു. മന്ത്രിയെ ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സംഘത്തെയാണ്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റെ മറവില്‍ നടന്നിട്ടുണ്ടോ എന്നാണ് അറിയേണ്ടത്.






