
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ സംബന്ധിച്ച്, ബാലഭാസ്കറിന്റെ ഉറ്റസുഹൃത്തായിരുന്ന സ്റ്റീഫന്‍ ദേവസ്സിയെ ഇന്ന് ചോദ്യം ചെയ്യും. ബാലഭാസ്കറിന്റെ സുഹൃത്തൃക്കളായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന് എന്നിവര്‍ സംശയ നിഴലിലാണുള്ളത്. ഇവര്‍ക്ക് ബാലുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആേരാപിക്കുന്നു.
അടുത്തിടെയാണ് കേസില്‍ സ്റ്റീഫന്‍ ദേവസ്സിയുടെ പേര് ഉയര്‍ന്നുവന്നത്. സറ്റീഫനും ഇതില്‍ പങ്കുണ്ടെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് ചോദ്യംെചയ്യാന് വിളിപ്പിച്ചിരിക്കുന്നത്.
അതിനിടെ ബാലുവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടുവെന്ന് അവകാശപ്പെട്ട് കലാഭവന്‍ സോബി എത്തിയതോടെ കേസില്‍ നുണപരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
മാത്രവുമല്ല, സ്വര്ണക്കടത്തിെന സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ മൊഴികളിലെ വൈരുദ്ധ്യവും കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്കാണ് വഴിതുറക്കുന്നത്.






