
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ നാളെ തുടങ്ങാനിരിക്കെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളും വന്‍ ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകന് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വമ്പന്‍ താരങ്ങളെ ഇറക്കിയിട്ടും ഇതുവരെ ഒരു ഐപിഎല്‍ സീസണില്‍ പോലും കിരീടം നേടാന്‍ കഴിയാത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗഌരിനെ ഇത്തവണയും നയിക്കുന്നത് കോഹ്ലി തന്നെയാണ്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കുന്നയാള് എന്ന പദവിയാണ് കോഹ്ലിയെ തേടിയെത്തിയിരിക്കുന്നത്. 17 കോടിയാണ് തങ്ങളുടെ നായകന് ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ വെച്ചു നീട്ടുന്നത്. ഇതുവരെ കളിച്ച എല്ലാ സീസണിലും ഒരു ടീമിന് മാത്രം കളിച്ചയാള്‍ എന്ന പദവിയും വിരാട് കോഹ്ലിക്കാണ്. ഐപിഎല്ലില്‍ എട്ടു സീസണുകള്‍ കളിച്ച വിരാട് കോഹ്ലി എല്ലാ സീസണിലും ടീമിന്റെ നായകന് കൂടിയായിരുന്നു എന്നതാണ് വ്യത്യസ്തത.
കഴിഞ്ഞ തവണ കൈവിട്ട കിരീടം് ഇത്തവണ ചെന്നൈ സൂപ്പര്‍കിംഗ്സിനെ അണിയിക്കുമോ എന്നതാണ് മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ മഹേന്ദ്രസിംഗ് ധോനിക്ക് മുന്നിലുള്ള ചോദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനാകുമോ എന്നതാണ് ധോനിയില്‍ ആരാധകര്‍ കാക്കുന്നത്്. ചെന്നൈ സൂപ്പര്‍കിംഗ്സ് കളിച്ച ഏഴു സീസണിലും ടീമിനെ നടയിച്ച ധോനിയെ പ്രതിഫല കാര്യത്തില്‍ വിരാട് കോഹ്ലിക്ക് തൊട്ടു പിന്നിലായണ് ചെന്നൈ നിര്‍ത്തിയിരിക്കുന്നത്. കളിച്ച എല്ലാ സീസണിലും ചെന്നൈയെ സെമിയില്‍ എത്തിക്കുകയും മൂന്ന് കിരീടം നേടുകയും ചെയ്ത ധോനിക്ക് 15 കോടിയാണ് ചെന്നൈ ടീം നല്‍കുന്നത്.
ചെന്നൈയ്ക്ക്് ധോനി എന്ന പോലെയാണ് മുംബൈയ്ക്ക് രോഹിത് ശര്‍മ്മയും. ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഹിറ്റ്മാന് ഐപിഎല്ലിലെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് നല്‍കുന്നത് 15 കോടിയാണ്. 2011 ല്‍ ടീമില്‍ ചേര്‍ന്ന ശേഷം കഴിഞ്ഞ സീസണിലേത് ഉള്‍പ്പെടെ പല തവണ കിരീടം ഉയര്‍ത്താന്‍ സഹായിച്ച രോഹിതിന് കോഹ്ലിയ്ക്ക് നല്കുന്ന 17 കോടി നല്കാന് മുംബൈ തയ്യാറായിരുന്നു. എന്നാല്‍ രോഹിത് വിസമ്മതിക്കുകയായിരുന്നു. നാലു തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സാണ് കിരീടനേട്ടത്തില്‍ ഐപിഎല്ലിലെ റെക്കോഡ് ടീം.
മുന്‍ ഓസ്ട്രേലിയന്‍ നായകനും മികച്ച ബാറ്റ്സ്മാനുമായ സ്റ്റീവ് സ്മിത്തിന് രാജസ്ഥാന് റോയല്‍സ് നല്‍കുന്നത് 12 കോടിയാണ്. 2018 ല്‍ ടീമിലെത്തിയ താരത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ പോയത് ഒരു വര്‍ഷത്തെ വിലക്കിനെ തുടര്‍ന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ്. 2019 ല്‍ തിരികെയെത്തിയ സ്മിത്തിന് കീഴിലാണ് ഇത്തവണയും രാജസ്ഥാന് റോയല്‍സ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണ് പകുതിക്ക് വെച്ചു തന്നെ രഹാനേയെ മാറ്റി സ്മിത്തിനെ നായകാക്കി.
സ്്മിത്തിന്റെ സഹതാരവും ഓസ്ട്രേലിയയുടെ മുന്‍ നായകനുമായ വാര്‍ണറും വാങ്ങുന്നത് 12 കോടിയാണ്. കെയ്ന്‍ വില്യംസിന് കീഴില്‍ 2019 ല്‍ ഹൈദരാബാദ് സണ്‍റൈസേഴ്സില്‍ എത്തിയ വാര്‍ണര്‍ ഈ സീസണില്‍ നായകനായിട്ടാണ് എത്തുന്നത്. കഴിഞ്ഞ തവണ 12 കളിയില്‍ 692 റണ്‍സുമായി ഓറഞ്ച് ക്യാപ് നേടിയ ആളാണ് വാര്‍ണര്‍. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇവര്‍ക്ക് പിന്നില്‍ ശമ്പളം വാങ്ങുന്നത്. കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ ഓപ്പണറായ രാഹുലിന് 11 കോടിയാണ് കിട്ടുന്നത്. 2018 എപിഎല്‍ ലേലത്തില്‍ നാലു ടീമുകളാണ് രാഹുലിനായി രംഗത്ത് വന്നത്. ്എന്നാല്‍ കിംഗ് ഇലവണ്‍ വാങ്ങിച്ചെടുത്തു.
സൂപ്പര്‍താരം ഷാരൂഖിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 7.4 കോടി നല്‍കിയാണ് ഇത്തവണ ദിനേശ് കാര്‍ത്തിക്കിന് നായക പദവി വെച്ചു നീട്ടിയത്. 2018 ല്‍ ഡല്‍ഹി ക്യാപിറ്റല്‍ വിളിച്ചെടുത്ത ശ്രേയാസ് അയ്യരാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുക. പലരും കരുതിയത് ഋഷഭ് പന്ത് നായകനാകുമെന്നായിരുന്നു. എന്നാല്‍ ഏഴൂ കോടി നല്കി ശ്രേയസിനെ ഡല്‍ഹി ക്യാപിറ്റല്‍ വിളിച്ചെടുക്കുകയായിരുന്നു.





