
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും നാടകീയത മുറ്റി നിന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പഞ്ചാബ് കിംഗ്സ് ഇലവന് മത്സരത്തില്‍ കളി നിയന്ത്രിച്ചത് മലയാളി അംപയര്‍. പഞ്ചാബിന്റെ ഒരു റണ്‍ നിഷേധിച്ച് കളി സമനിലാക്കി സൂപ്പര്‍ ഓവറിലേക്ക് തള്ളിവിട്ടതിന് അംപയര്‍ക്കെതിരേ രൂക്ഷ ആരോപണം ഉയരുകയാണ്. തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
അടുത്തിടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) എലീറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി അംപയര്‍ നിതിന്‍ മേനോനായിരുന്നു പിഴവ് ഉണ്ടായത്. അത് മത്സരത്തിലെ നിര്‍ണ്ണായക പിഴവായി. പിന്നീട് നടന്ന സൂപ്പര്‍ ഓവറില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ എടുത്ത ടീം എന്ന മോശം റെക്കോഡ് പേരിലാക്കി. കളി വിവാദത്തിന്റെ വക്കില്‍ കൊണ്ട് എത്തിച്ച അംപയര്‍ മദ്ധ്യപ്രദേശില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ്. അംപയര്‍ മാരുടെ പുതിയ എലൈറ്റ് പാനലില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇംഗ്ളണ്ടിന്റെ നൈജല്‍ ലോംഗിന്റെ പകരക്കാരനായിട്ടാണ് നിതിന്‍ അവസരം കിട്ടിയത്.
ഡല്‍ഹിയുടെ സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ 19 ാം ഓവറിലായിരുന്നു ഈ പിഴവ്. ഈ ഓവര്‍ എറിയും മുമ്പ് 12 പന്തില്‍ 25 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എറിയാന്‍ വന്നതാകട്ടെ കഗീസോ റബാദയും. 49 പന്തില്‍ 65 റണ്‍സുമായി നില്ക്കുന്ന മായങ്ക് അഗര്‍വാളും അഞ്ച് പന്തില്‍ അഞ്ചു മായി നില്ക്കുന്ന ക്രിസ് ജോര്‍ദാനും ആയിരുന്നു ക്രീസില്‍. ആദ്യ പന്ത് മായങ്കിന് തൊടാനായില്ല. രണ്ടാംപന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. മൂന്നാമത്തെ പന്തിലായിരുന്നു അംപയറുടെ പിഴവ്. ഓഫ് സൈഡില്‍ ഫുള്‍ടോസായി വന്ന പന്ത് മായങ്ക് എക്സ്ട്രാ കവറിലേക്ക് പായിച്ചു. എന്നാല്‍ രണ്ടു റണ്‍ എടുത്തതില്‍ ഒരു റണ്‍സ് ജോര്‍ദാന്‍ ക്രീസില്‍ തൊട്ടില്ല എന്ന കാരണത്താല്‍ അംപയര്‍ നിഷേധിച്ചു. അതേസമയം ജോര്‍ദ്ദാന്‍ ക്രീസില്‍ സ്പര്‍ശിച്ചു എന്നത് ടെലിവിഷന്‍ റീപ്ളേയില്‍ വ്യക്തമായി. നാടകീയമായിരുന്നു സൂപ്പര്‍ ഓവറും.
മൂന്ന് പന്തുകള്‍ക്കിടയില്‍ പഞ്ചാബിന് രണ്ടു വിക്കറ്റും നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ കഗീസോ റബാദയായിരുന്നു പന്തെറിയാന്‍ വന്നത്. മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍ നിന്ന മായങ്കിനെ ഒഴിവാക്കി സൂപ്പര്‍ ഓവറില്‍ പഞ്ചാബിനായി ബാറ്റ് ചെയ്യാന്‍ വന്നതാകട്ടെ നായകന് കെ എല്‍ രാഹുലും ഓസ്ട്രേലിയക്കാരന് മാക്സ്വെല്ലും. ആദ്യ പന്തില്‍ രാഹുല്‍ രണ്ടു റണ്‍സ് എടുത്തു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ രാഹുല്‍ അക്സര്‍ പട്ടേലിന്റെ കയ്യിലെത്തി. പിന്നാലെ എത്തിയ നിക്കോളാസ് പുരാനെ തൊട്ടടുത്ത പന്തില്‍ ഡക്കായി.
മറുപടിയായി പഞ്ചാബിന് വേണ്ടി എറിയാന്‍ വന്ന ഷമി ആദ്യ പന്തില്‍ തന്നെ ഒരു വൈഡ് എറിഞ്ഞ് ഒരു റണ്‍സ് ദാനം നല്കി. ശേഷിച്ച രണ്ടു റണ്‍സ് രണ്ടാം പന്തില്‍ ഋഷഭ് പന്ത് ഓടിയെടുത്തു. ഇരു ടീമിന്റെയും സ്കോര്‍ ഇന്നലെ എട്ടിന് 157 ആയതോടെയായിരുന്നു സൂപ്പര്‍ ഓവര്‍ വേണ്ടി വന്നത്. പാനലില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യാക്കാരനായ നിതിന്‍ മേനോന് ഇതിനകം മൂന്ന് ടെസ്റ്റുകളും 24 ഏകദിനവും 16 ട്വന്റി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനല്‍ നിയന്ത്രിച്ചതും നിതിന്‍ മേനോനാണ്. അവസാന പന്തില്‍ മലിംഗയുടെ ബോളില്‍ ചെന്നൈയുടെ ഷാര്‍ദൂല്‍ താക്കൂറിനെതിരേ എല്‍ബി വിധിച്ചതായിരുന്നു മുംബൈയെ ചാംപ്യന്മാരാക്കിയത്. ചെന്നൈ റിവ്യൂ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല.



