
ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടേയും മിനി സ്ക്രീന്‍ പ്രേക്ഷകരുടേയും ഇഷ്ടതാരമാണ് നടി പ്രവീണ. അഭിനയം, മാത്രമല്ല ഡബ്ബിംങ്ങും താരം ചെയ്യാറുണ്ട്. ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് പ്രവീണ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലൂടെ മഹീന്ദ്രയുടെ ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോയാണ് പ്രവീണ പുറത്ത് വിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിഡിയോ പ്രവീണ പങ്കുവെച്ചത്.
2013ല്‍ ഒരു ഓണക്കാലത്താണ് താന്‍ ഈ വണ്ടി വാങ്ങിയതെന്നാണ് പ്രവീണ പറയുന്നത്. വണ്ടി വാങ്ങിയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എന്നും പ്രവീണ വീഡിയോയിലൂടെ പറയുന്നുണ്ട്. പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ ഓടിക്കുന്നത് പോലെയാണ് പ്രവീണ ട്രെക്ക് ഓടിക്കുന്നത്. കൂളിങ് ഗ്ലാസ് ഒക്കെ വെച്ചു കൊണ്ടാണ് നടിയുടെ ഡ്രൈവിങ്.
താരം വളരെ കൂളായി ഡ്രൈവ് ചെയ്ത് പോകുന്നത് അതിശയത്തോടെ നോക്കുന്ന ആളുകളെയും വിഡിയോയില്‍ കാണാം. പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും താരം പറയുന്നു. തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും പ്രവീണ വീഡിയോയില്‍ പറയുന്നുണ്ട്. പ്രവീണയുടെ ധൈര്യത്തെയും കഴിവിനെയും പുകഴ്ത്തി നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്.






