
ഭോപ്പാല്‍: ലൂഡോ കളിച്ച് തോല്‍പ്പിച്ച അച്ഛനെതിരേ പരാതിയുമായി യുവതി കോടതിയില്‍. കേള്‍ക്കുമ്പോള്‍ തമാശയായി േതാന്നുന്ന ഈ സംഭവം നടന്നതാകട്ടെ മധ്യപ്രേദശിലും. അച്ഛന് വഞ്ചിച്ചുവെന്നാണ് മകളുടെ പരാതി. ഇരുപത്തിനാലുകാരിയായ മകള്‍ അച്ഛനെതിരെ കുടുംബകോടതിയിലാണ് പരാതി നല്‍കിയത്.
കളിയില്‍ തോല്പിച്ചതിനല്ല, അച്ഛന് വിശ്വാസവഞ്ചന കാണിച്ചതിനാണ് മകളുടെ പകരം വീട്ടല്‍. ഇത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനെ ഇനി മുതല്‍ അച്ഛനെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും ബഹുമാനം നഷ്ടപ്പെട്ടുവെന്നുമാണ് യുവതി പറയുന്നത്. പിന്നീട്, യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തു.
ഭോപ്പാല്‍ കുടുംബകോടതിയിലെ ഒരു അഭിഭാഷകയാണ് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവര്‍ത്തിച്ചതായി അഭിഭാഷക അറിയിച്ചു.






