കോഴിക്കോട്: കക്കോടി പാലത്ത് ആനക്കൊമ്പ് വില്‍പ്പന നടത്തുന്നതിനിടയില്‍ ആറുപേരെ വനംവകുപ്പ് പിടികൂടി. കക്കോടി പാലം സ്വദേശികളായ അസീൽ, മുഹമ്മദ് റിഹാൻ, താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിൻസന്റ്, തിരുവനന്തപുരം സ്വദേശികളായ ദിൽഷാദ്, സുധീർ എന്നിവരെയാണ് കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡിന്റെയും താമരശ്ശേരി റെയ്ഞ്ചിന്റെയും സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. ഇവരിൽനിന്ന് ആനക്കൊമ്പും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം വനം ഇൻ്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. അസീലിന്റെ വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് 5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. അഞ്ചുപേരെ വീട്ടില്‍ നിന്നും, റെയ്ഡിനിടെ കാറില്‍ രക്ഷപ്പെട്ട സുധീറിനെ കോഴിക്കോട് പുഷ്പാ ജങ്ഷനിലെ ഹോട്ടലില്‍ നിന്നുമാണ് പിടികൂടിയത്. വയനാട്ടില്‍ നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്നും, ഇത് കൈമാറിയ ആളിനായുള്ള അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് വ്യക്തമാക്കി.
കുറ്റവാളി അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ, കോഴിക്കോട് നഗരത്തില്‍ പോലീസ് ഗുണ്ടാ വേട്ടയും ശക്തമാക്കി. പോലീസിന്റെ ഗുണ്ടാ-റൗഡി പട്ടികകളില്‍പ്പെട്ട 25 പേരെ വിവിധ സ്റ്റേഷനുകളിലായി ശനി, ഞായര്‍ ദിവസങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ കേസുകളിലും ലഹരി-സ്വര്‍ണക്കടത്ത് ഇടപാടുകളിലും ഉള്‍പ്പെട്ടവരെയാണ് 'ഓപ്പറേഷൻ ഗ്രിപ്പിന്റെ' ഭാഗമായി കരുതല്‍ അറസ്റ്റ് ചെയ്തത്.
അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോഴിക്കോട്ടുണ്ടോ എന്ന് പോലീസ് വ്യാപകമായി അന്വേഷിക്കുന്നുണ്ട്. സൈബര്‍ പോരാളികളുടെ പിന്തുണയോടെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ക്രിമിനലുകള്‍ക്ക് ആയങ്കിയുമായി അടുപ്പമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വടകര മേഖലയില്‍ ആയങ്കിയുമായി അടുത്ത ബന്ധമുള്ള ചില സൈബര്‍ പോരാളികളെയും ക്രിമിനലുകളെയും പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

Comments