
ന്യൂഡല്‍ഹി: വിക്രമാദിത്യനും വേതാളവും ചിത്രകഥയിലെ കഥാപാത്രങ്ങള്‍ക്ക് വരയിലൂടെ ജീവന് നല്കിയ പ്രശസ്ത ചിത്രകാരന് ശങ്കര്‍ (കെ.സി. ശിവശങ്കരന് (97)) അന്തരിച്ചു. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയായ അദ്ദേഹം അമ്പിളിമാമന് (ചന്ദാമാമ) ബാലമാസികയിലൂടെയാണ് പ്രശസ്തനായത്.
തലമുറകളായി കുട്ടികളെ ഹരം പിടിപ്പിച്ചിരുന്ന ചിത്രകഥകളില്‍ 1960 കളിലാണ് വേതാളത്തെ തോളിലേറ്റി കൂര്ത്തവാളുമായി പോകുന്ന വിക്രമാദിത്യനെ അദ്ദേഹം പ്രശസ്തമാക്കിയത്. മദ്രാസ് സ്കൂള്ഓഫ് ആര്‍ട്സില്‍ നിന്നും ചിത്രകല പഠിച്ച അദ്ദേഹം തമിഴ്നാ മാസികയായ കലൈ മകളി ലൂടെയാണ് പ്രസിദ്ധീകരണ രംഗത്ത് എത്തിയത്. തുടര്‍ന്നാണ് ഹൈദരാബാദിലെ എന്‍ നാഗറെഡ്ഡിയുടെ ചന്ദാമാമയില്‍ ചേര്‍ന്നത്.
ദശകങ്ങളോളം മാസികയില്‍ ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ചു. ഇന്ത്യന്‍, ഓറിയന്റ്ല് മദ്ധ്യേഷ്യ, യൂറോപ്യന്‍ ചിത്രകലാ രചനകളുടെ പാരമ്പര്യത്തിന്റെ സ്വാധീനങ്ങള്‍ അദ്ദേഹത്തിന്റെ വരകളില്‍ ദൃശ്യമായിരുന്നു.






