
കൊച്ചി: പൂര്‍ണമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദൃശ്യം 2 വിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. പ്രഭാകറും ഐ.ജി ഗീത പ്രഭാകറും, ദൃശ്യം 2 വിലുമുണ്ട്. ആശ ശരതും സിദ്ദിഖുമായിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്നെ ആരാധകരും ചില കഥകള്‍ മെനഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും സൂചന നല്‍കിയിരിക്കുകയാണ് സിദ്ദിഖ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ കമന്റ്.
തന്റെ കഥാപാത്രത്തിന് കഥാപാത്രത്തിന് ഒരു മാറ്റവുമില്ല. പഴയ സ്വഭാവം തന്നെയായിരിക്കും എന്നാണ് സിദ്ദീഖ് പറയുന്നത്. പക്ഷേ അദ്ദേഹം ഈ അന്വേഷണത്തിനായി ഒരുപാടു കഷ്ടപ്പെടുന്നുണ്ട്. തന്റെ മോനും ഇതേ കാര്യം ചോദിച്ചു. വാപ്പച്ചി മോഹന്‍ലാലിനെ കുത്തിനു പിടിക്കുന്ന സീനൊക്കെയുണ്ടോ എന്ന്. പ്രഭാകര്‍ പഴയ ആള് തന്നെയാണ്. അയാളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല എന്നും സിദ്ദിഖ് പറഞ്ഞു.
പ്രഭാകറും ഭാര്യയും കൂടി മടങ്ങി വന്ന് ഈ കേസ് കുത്തിപ്പൊക്കുന്നതും പോലീസ് വീണ്ടും അന്വേഷണം നടത്തുന്നതും ഒടുവില്‍ പഴയതു പോലെ ജോര്ജുകുട്ടിയിലേക്കു സംശയങ്ങള്‍ നീളുന്നതുമൊക്കെയാണ് കഥയെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെന്സുകളും പടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നു. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം. മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






