
ലക്നൗ: ഹത്രാസ്, ബല്റാംപൂര് അതിക്രൂരതയ്ക്ക് പിന്നാലെ യുപിയില്‍ നിന്ന് വീണ്ടും പെണ്‍നിലവിളി. ലക്നൗവില്‍ ദളിത് യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഗുഡംബ പോലീസ് സ്റ്റേഷന് പരിധിയിലാണ് ദളിത് പെണ്‍കുട്ടിയെ ജോലിയ്ക്കെന്ന പേരില്‍ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 22 നാണ് യുവതിയെ ജോലിയ്ക്കെന്ന പേരില്‍ വിപിന്‍ എന്നയാള്‍ വിളിച്ചു വരുത്തിയത്. ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്അവിടെ നാലു പേര് കൂടി ഉണ്ടായിരുന്നതായും പിന്നാലെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നുമാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് ഒരാഴ്ച യുവതിയെ സംഘം ബന്ദിയാക്കി.
ഒരാഴ്ചയ്ക്കു ശേഷം യുവതിയുടെ നില വഷളായപ്പോള്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.പോലീസില്‍ പരാതി നല്‍കരുതെന്നും സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട യുവതി ആദ്യം ഗാധി പോലീസ് ഔട്ട്പോസ്റ്റില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തി പരാതി നല്കി.എന്നാല്‍ പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് ഗുഡംബ പോലീസ് ്സറ്റേഷനിലും എത്തി, അവിടെയും പരാതി തള്ളിയെന്നാണ് റിപ്പോര്‍ട്ട്. ഹത്രാസ് സംഭവം പുറത്തായി വലിയ കോലാഹലം സംഭവിച്ചതോടെ സമ്മര്‍ദ്ദത്തിലായ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് സോണ്‍ ഡിസിപി ഷാലിനി വ്യക്തമാക്കി. യുപിയില്‍ ഹത്രാസ്, ബല്റാംപൂര് കൂട്ടബലാത്സംഗ സംഭവങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഞെട്ടിച്ചുകൊണ്ട് അടുത്ത ബലാത്സംഗ വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്.





