
ഷാര്‍ജ : കൊല്‍ക്കത്തക്കെതിരെ മികച്ച് രീതിയിലുള്ള ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിയുടെ യുവ നിര കാഴ്ചവെച്ചത്. എന്നാല്‍ റിഷ് പന്തിന്റെ വിക്കറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച പന്ത് ഹെലികോപ്ടര്‍ ഷോട്ടിലാണ് ഔട്ടാകുന്നത്. വലിയ രീതിയിലുള്ള ട്രോളുകള്‍ക്കാണ് ഇത് വഴിയൊരിക്കിയിരിക്കുന്നത്.
പൃഥ്വി ഷായും ശ്രേയസും ചേര്‍ന്ന് ഡല്‍ഹിയുടെ സ്കോര്‍ 250ല്‍ എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പാതി വഴിയില്‍ അവര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ പിന്നാലെ വന്ന പന്തിലായിരുന്നു പ്രതീക്ഷ. തകര്‍ത്തടിച്ച് പന്ത് തുടങ്ങുകയും ചെയ്തു. എന്നാല്‍ പാതി വഴിയില്‍ തകര്‍ന്ന് വീണ ഹെലികോപ്ടര്‍ ഷോട്ട് പന്തിന്റെ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
18ാം ഓവറില്‍ റസലിന്റെ യോര്‍ക്കറില്‍ ഹെലികോപ്ടര്‍ ഷോട്ട് കളിക്കുകയായിരുന്നു പന്ത്. എക്സിക്യൂഷന് ഫലം കണ്ടെങ്കിലും ബൗണ്ടറി ലൈന്‍ കടക്കാന്‍ മാത്രം ശക്തി അതിനുണ്ടായില്ല. ലോങ് ഓണില്‍ ശിവം മവിയുടെ കൈകളിലേക്ക് ആ ഹെലികോപ്ടര്‍ വീണുടഞ്ഞു.
17 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്താണ് പന്ത് മടങ്ങിയത്. അവസാന രണ്ട് ഓവറില്‍ പന്ത് ക്രീസില്‍ നിന്നിരുന്നു എങ്കില്‍ ഒരുപക്ഷേ 250ലേക്ക് ഡല്‍ഹി ടോട്ടല്‍ എത്തുമായിരുന്നു. നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 228 റണ്‍സ് ആണ് ഡല്‍ഹി കണ്ടെ്ത്തിയത്. 18 റണ്‍സ് അകലെ കൊല്‍ക്കത്ത പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു.






