
ചെന്നൈ: വരും വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി
എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീര്‍സെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 11 അംഗ മാര്‍ഗ നിര്‍ദേശക സമിതിയെയും പനീര്‍സെല്‍വം പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ചെന്നൈയില്‍ എഐഎഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്.
ഇപിഎസ് വിഭാഗത്തിനു 6, ഒപിഎസിനു 5 എന്നിങ്ങനെയായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നാണു വിവരം. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇടം ലഭിക്കാത്ത നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ തിരഞ്ഞെടുപ്പു സമിതികളും പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം അവസാന നിമിഷം സ്വമേധയാ പിന്മാറുകയായിരുന്നു.. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്.
പാര്‍ട്ടിയ്ക്കുള്ളില്‍ കലഹം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിന് പനീര്‍ശെല്‍വം കിണഞ്ഞു പരിശ്രമിച്ചെങ്കിലും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും നലവലെ മുഖ്യമന്ത്രിയായ എടപ്പാടിക്കൊപ്പം നില്‍ക്കുകയായിരുന്നു.






