
മുംബൈ: സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയുടെ ജയില്‍ ജീവിതം വെളിപ്പെടുത്തി നടിയുടെ അഭിഭാഷകന് സതീഷ് മനേഷിന്‍ഡേ. നീണ്ട 28 ദിവസങ്ങള്‍ക്കു ശേഷം ഇന്നലെയാണ് ജാമ്യം നേടിയ റിയ ചക്രവര്‍ത്തി ജയില്‍ മോചിതയായത്. ഒരു മാസത്തോളം നീണ്ട ജയില്‍ ജീവിതത്തില്‍ പോസിറ്റീവ് ആയിരിക്കാനുള്ള നടിയുടെ ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് അഭിഭാഷകനായ സതീഷ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈ ബൈക്കുള ജയിലില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് റിയ പുറത്തിറങ്ങിയത്.ഇന്നലെ ഉച്ചയോടെയാണ് നടി റിയയ്ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
'വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ക്ലയന്റിനെ കാണാന്‍ വ്യക്തിപരമായി ഒരു ജയിലില്‍ പോയത്, കാരണം അവള് വേട്ടയാടപ്പെട്ടവളായിരുന്നു. ജയിലിലെ അവളുടെ അവസ്ഥ അറിയാനായാണ് ഞാന്‍ പോയത്. എന്നാല്‍ അവള് നല്ല മനോഭാവത്തിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ജയിലില്‍ യോഗ ചെയ്തും മറ്റുള്ള തടവുകാര്ക്കുവേണ്ടിയും റിയ യോഗ ക്ലാസുകള്‍ എടുത്തു നല്കുന്നുണ്ടായിരുന്നു.. മനേഷിന്‍ഡേ പറഞ്ഞു. കോവിഡ് കാരണം ഹോം ഫുഡ് ലഭ്യമായിരുന്നില്ല. അതിനാല്‍ ജയിലിലെ ഭക്ഷണം കഴിച്ചു, ഒരു സാധാരണക്കാരിയെ പോലെ തന്നെ ജയിലില്‍ അന്തേവാസികള്‍ക്കൊപ്പം കഴിഞ്ഞു. ഒരു സൈനിക പെണ്‍കുട്ടി ആയതിനാല്‍ ഒരു യുദ്ധം പോലെ ആ സാഹചര്യങ്ങളെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു.റിയ ചക്രവര്‍ത്തിയെ 'ബംഗാള്‍ കടുവ' എന്നാണ് അദേഹം വിശേഷിപ്പിച്ചത്.






