
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് അവിശ്വസനീയമായി പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തമാശയിലൂടെ ശക്തമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വീരേന്ദര്‍ സെവാഗ്.
ചെന്നൈയുടെ ബാറ്റ്സ്മാന്മാര് ഫ്രാഞ്ചൈസിയെ കരുതുന്നത് സര്‍ക്കാര്‍ ജോലി പോലെ ആണെന്നായിരുന്നു സെവാഗിന്റെ പരിഹാസം. ജോലി ചെയ്തില്ലെങ്കിലും ശമ്പളം കിട്ടുന്നത് പോലെയാണ് ചെന്നൈയുടെ ബാറ്റ്സ്മാന്മാര് കരുതുന്നതെന്നും പ്രതിഫലം കിട്ടുമല്ലോ പിന്നെ നന്നായി കളിച്ചെങ്കിലെന്താണ് എന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും സെവാഗ് പരിഹസിച്ചു.
കഴിഞ്ഞ ദിവസം നടന്ന കളിയില്‍ വെറും 168 റണ്‍സ് പിന്തുടര്ന്നപ്പോള് 10 റണ്ണിന് പുറകില്‍ എത്താനെ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളൂ. ഓപ്പണറായ ഷെയിന്‍ വാട്സണ് രണ്ടാം അര്‍ദ്ധശതകം നേടി മികച്ച തുടക്കം നല്‍കിയിട്ടും അഞ്ചിന് 157 ല്‍ എത്താനെ അവര്‍ക്കായുള്ളൂ.
അഞ്ചു കളി കളിച്ച ചെന്നൈയുടെ നാലാം മതാല്വിയും ആയിരുന്നു. ചേസ് ചെയ്യാവുന്ന സ്കോറായിരുന്നു എന്നാല്‍ ഡോട്ട് പ്ളേ കളിച്ച് കേദാര്‍ യാദവ് കളഞ്ഞു രവീന്ദ്ര ജഡേജയ്ക്ക് സഹായിക്കാനുമായില്ല. സെവാഗ് പറഞ്ഞു.
''എന്റെ നോട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് ബാറ്റ്സ്മാന്മാര് സിഎസ്കെ യെ സര്‍ക്കാര്‍ ജോലി പോലെയായിരിക്കാം കണ്ടത്. മികച്ച പ്രകടനം നടത്തിയില്ലെങ്കിലും കിട്ടാനുള്ള ശമ്പളം കിട്ടുമെന്ന് അവര്‍ക്കറിയാം.'' സെവാഗ് പറഞ്ഞു.
വാട്സണും അമ്പാട്ടി റായിഡുവും പുറത്തായ ശേഷം 11 നും 14 നും ഇടയില്‍ ഓവറുകളില്‍ അവര്‍ക്ക് കിട്ടിയത് വെറും 14 റണ്‍സാണ്. വെസ്റ്റിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയ്ക്ക് മുമ്പ് അയയ്ക്കപ്പെട്ട കേദാര്‍ യാദവ് എടുത്തത് 12 പന്തില്‍ ഏഴു റണ്‍സാണ്.
മൂന് നിര തകര്‍ന്നു വീണതിനെ തുടര്‍ന്ന് ചെന്നൈ വിജയത്തിന് തൊട്ടടുത്ത് മടങ്ങിയത് ഇത് രണ്ടാം തവണയാണ്. സണ്‍റൈസേഴ്സ് ബാംഗഌരിനെതിരേയുള്ള മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ധോനിപ്പട തോറ്റത്. ആറ് മത്സരങ്ങള്‍ കളിച്ചതില്‍ നാലു മത്സരങ്ങളും തോറ്റു. ഇനി അടുത്തത് ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്സിനെതിരേയുള്ള മത്സരമാണ്.





