
തിരുവനന്തപുരം: സൈനികരെ അധിക്ഷേപിച്ച കേസിൽ വിവാദ യൂട്യൂബർ വിജയ് പി. നായരെ അറസ്റ്റ് ചെയ്തു. സൈനികരെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
വിജയ് പി. നായരെ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. യു ട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസിൽ യൂടൂബർ വിജയ് പി നായർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ റിമാൻഡിലാണ് വിജയ് പി നായർ.






