
അബുദാബി : ഐ.പി.എല്ലിൽ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി. മികച്ച് ബൗളറായ സുനില്‍ നരെയ്ന്റെ ബൗളിങ് ആക്ഷനാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ് ദിവസം കിങ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് നരെയ്ന്റെ ബൗളിങ് ആക്ഷൻ റിപ്പോർട്ട് ചെയ്തത്. ഓൺ ഫീൽഡ് അമ്പയറാണ് നരെയ്ന്റെ ആക്ഷൻ റിപ്പോർട്ട് ചെയ്തത്.
ഇനി ഒരിക്കല്‍ കൂടി താരത്തിന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വിലക്ക് ലഭിക്കും. പിന്നീട് താരത്തിന് പന്ത് എറിയണമെന്നുണ്ടെങ്കില് ബി.സി.സി.ഐയുടെ പരിശോധനാസമിതിയുടെ അനുമതി ലഭിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് ബൗളറാണ് നരെയന്.
താരത്തിന് നേരത്തെയും ബൗളിങ് ആക്ഷന്റെ പേരിൽ നടപടികൾ നേരിട്ടിട്ടുണ്ട്. 2014-ൽ ചാമ്പ്യൻസ് ലീഗ് ട്വന്റി-20യ്ക്കിടെ രണ്ടു തവണ സംശയനിഴലിലായിരുന്നു താരം. അതുകൊണ്ട് തന്നെ 2015-ലെ ലോകകപ്പ് നരെയന് നഷ്ടമാകുകയും ചെയ്തു. പിന്നീട് 2018-ൽ പാകിസ്താൻ സൂപ്പർ ലീഗിനിടേയും ബൗളിങ് ആക്ഷൻ സംശയ നിഴലിലായി.
ശനിയാഴ്ച്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തിൽ നരെയ്ന്റെ ബൗളിങ് പ്രകടനം മികച്ചതായിരുന്നു. ഡെത്ത് ഓവറിൽ നരെയ്ൻ എറിഞ്ഞ 12 പന്തുകളിൽ 13 റൺസ് മാത്രമാണ് വഴങ്ങിയത്. മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.





