
കുവൈത്ത്സിറ്റി: കുവൈത്തിന്റെ 15-മത് അമീറായിരുന്ന അന്തരിച്ച ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ നിര്യാണത്തില്‍ ഇന്ത്യയുടെ അനുശോചനം രേഖപ്പെടുത്താന്‍ ക്രേന്ദ ക്യാബിനറ്റിലെ പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എത്തും. ഇന്നെത്തുന്നു ക്യാബിനറ്റ് മന്ത്രി തിങ്കളാഴ്ച കുവൈത്ത് ഭരണാധികാരികളെ കാണും. കഴിഞ്ഞ മാസം 29-നാണ് മുന്‍ അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബ
അന്തരിച്ചത്. രാജ്യത്ത് 40-ദിവസത്തെ ദുഖാചരണം ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്.
അന്തരിച്ച അമീറ് ആദരാഞ്ജലി അര്പ്പിക്കുന്നതിനെപ്പം പുതിയ അമീര്‍ ഷേഖ് നാവഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായ്ക്കും കിരീടാവകാശി ഷേഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബയ്ക്ക് ആശംസയും ക്യാബിനറ്റ് മന്ത്രി നേരും. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റിലൂടെ പുതുതായി സ്ഥാനമേറ്റ അമീര്‍ ഷേഖ് നാവഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായ്ക്കും കിരീടാവകാശി ഷേഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബയ്ക്ക് ആശംസ നേര്നിരുന്നു.
ഇവരുടെ കീഴില്‍ മുന്‍ കാലങ്ങളിലേപോലെ അന്താരാഷ്്രട തലത്തില്‍ കുവൈത്ത് വഹിച്ചിരുന്ന പങ്ക് തുടരുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു. അത്പോലെതന്നെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ ഉപകരിക്കുമെന്നും മോദി കൂട്ടിചേര്‍ത്തു. നേരത്തെ അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഈ മാസം നാലിന് ഇന്ത്യയില്‍ ഒട്ടാകെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുകയും,വിനോദപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.അന്നേ ദിവസം തന്നെ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഹ്വാനപ്രകാരം രാവിലെ 11-മണിക്ക് അമീറിനെ അനുസ്മരിച്ച് മൗനാചരണവും നടത്തി. എംബസിയില്‍ നടന്ന ചടങ്ങിന് സ്ഥാനപതി സിബി ജോര്‍ജ്് നേത്യത്വം നല്കി. വിവിധ സംഘടനകളുടെ നേത്യത്വത്തിലും ഇന്ത്യക്കാരുടെ മേല്‍നോട്ടില്‍ നടത്തുന്ന സ്ഥാപനങ്ങളിലും അനുശോചനം സംഘടിപ്പിച്ചിരുന്നു.






