ന്യുഡല്‍ഹി: തെന്നിന്ത്യന്‍ നടിയും എഐസിസി വക്താവുമായ ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളും പേക്ഷിക്കുന്നതായി അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു. ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അവരുടെ രാജിക്കത്ത് കിട്ടിയയുടന്‍ പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിയില്‍ എല്ലാ കാര്യങ്ങളും മേല്‍ത്തട്ടിലാണ് നടക്കുന്നത്. യഥാര്ത്ഥയവുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. ജനകീയ അംഗീകാരമോ ഇല്ല. ഏകാധിപത്യ രീതിയാണ്. തന്നെപോലെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അടിച്ചമര്‍ത്തപ്പെടുകയുമാണ്. -ഖുശ്ബു സോണിയ ഗാന്ധിക്ക് നല്കിയ കത്തില്‍ പറയുന്നു.
പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ച സ്ഥാനമാനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഖുശ്ബുവിന്റെ രാജി. സാധാരണ പ്രവര്‍ത്തക എന്ന നിലയില്‍ നിന്നും എഐസിസി വക്താവ് സ്ഥാനം വരെ പാര്‍ട്ടി തനിക്ക് നല്കി. എന്നാല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കോ പേരിനോ പ്രശസ്തിക്കോ അത് ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ഏറെ ആലോചിച്ച ശേഷമാണ് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ എത്തിയയെന്നും രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കത്തില്‍ പറയുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതു മുതല്‍ പാര്‍ട്ടിയുമായി അത്ര ചേര്‍ച്ചയില്‍ ആയിരുന്നില്ല ഖുശ്ബു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ പരസ്യമായി പിന്തുണച്ച ഖുശ്ബു, ഹത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുമില്ല.
ഡല്‍ഹിയില്‍ എത്തിയ അവര്‍ ഇന്ന് ഉച്ചയ്ക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.

ണ

Comments