
നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ആക്ഷന്‍ സീന്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയില്‍ ഡിലീറ്റഡ് രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ചിത്രത്തിലെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ആക്ഷൻ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. നയൻതാരയെയും അജു വർഗീസിനെയും നിവിനൊപ്പം രംഗത്തിൽ കാണാം.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, നയന്‍താര, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, രഞ്ജി പണിക്കർ തുടങ്ങി നിരവധി പേർ അഭിനയിച്ചിരുന്നു. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം.






