
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സുരക്ഷിതത്വമില്ലെന്ന് ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. സുരക്ഷയെ കരുതി തങ്ങളെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും പെണ്‍കുട്ടിയുടെ സഹോദരന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.
കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായിക്കണം. എവിടെയായിരുന്നാലൂം സുരക്ഷിതമായി ഇരിക്കണമെന്ന് മാത്രമേയുള്ളൂവെന്നും സഹോദരന് പറഞ്ഞു.






