
അവതാരകന്, നടന് എന്ന വിശേഷങ്ങളെക്കാള്‍ ബിഗ് ബോസ് സീസണ് വണ്ണിലെ വിജയി എന്ന നിലയിലാണ് സാബുമോനെ മലയാളികള്‍ക്ക് പരിചിതം. സൂര്യ ടി വിയില്‍ തരികിട എന്ന പരിപാടിയുടെ അവതാരകനായതോടെ തരികിട സാബു എന്നായിരുന്നു മുന്‍പ് സാബുമോന് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് സാബു.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സാബുവിന്റെ തുറന്നു പറച്ചില്. വര്‍ഷങ്ങള്‍ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാല്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗര്‍ഭിണി ആകുന്നതെന്നുമാണ് തന്റെ പ്രണയത്തെ കുറിച്ച് സാബു പറയുന്നത്. പിന്നീട് അതിന്റെ പേരില്‍ തങ്ങള്‍ പ്രണയബന്ധം അവസാനിപ്പിച്ചുവെന്നും സാബു പറഞ്ഞു.






