.jpg)
ന്യൂഡൽഹി∙ കോവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനാണ്
‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയിൽ കേരളത്തിനെതിരെ പ്രതികരിച്ചത്.
കോവിഡ് പ്രതിരോധത്തിൽ കേരളം ഇപ്പോൾ അലംഭാവമാണ് കാണിക്കുന്നതെന്നും തുടക്കത്തിൽ മികച്ച പ്രവർത്തനങ്ങൾ ആയിരുന്നെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മരണങ്ങളെപ്പറ്റിയുള്ള കണക്കുകൾ സംസ്ഥാനങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം പറയുന്നുണ്ട്. കേരളം കൃത്യമായ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനവും നേരത്തേ കേന്ദ്രം ഉന്നയിച്ചിരുന്നു.






