
ദുബായ് : ഇന്നലെ നടന്ന മത്സരത്തില്‍ വളരെ ദയനീയ പരാജയമാണ് ചെന്നൈയ്ക്ക് ഏറ്റ് വാങ്ങേണ്ടി വന്നത്. ജയിക്കുമെന്ന് ഉറപ്പുള്ള കളിയായിരുന്നു എങ്കിലും കളിയിലെ പിഴവ് കൊണ്ട് തോല്‍വി ഏറ്റ് വാങ്ങി. രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിൽ വഴങ്ങിയ ആറ് സിക്സുകളാണ് സിഎസ്കെയുടെ പരാജയത്തിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ചെന്നൈയുടെ തോല്‍വിയുടെ കാരണം മറ്റൊന്നാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ശ്രീലങ്കൻ മുൻതാരം കുമാർ സംഗക്കാര.
"ഫീൽഡിംഗിൽ വളരെ പിറകിലായത് സിഎസ്കെയെ മത്സരത്തിൽ പിന്നോട്ടടിച്ചിരുന്നു. ശിഖർ ധവാനെ പുറത്താക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളാണ് ചെന്നൈ പാഴാക്കിയത്. ധവാൻ സെഞ്ച്വറി അടിച്ച് ഡൽഹിയെ വിജയിപ്പിക്കുകയും ചെയ്തു. ധവാൻ നേരത്തെ പുറത്തായിരുന്നെങ്കിൽ അവസാന ഓവറിൽ ഒരുപാട് റൺസ് ഡൽഹിക്ക് മുന്നിലുണ്ടാവുമായിരുന്നു", സംഗക്കാര പറഞ്ഞു.
സാം കറന്റെ ഓവറിൽ സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചെത്തിയതാണ്. ഡെത്ത് ബൗളിംഗിൽ ഡ്വെയ്ൻ ബ്രാവോയില്ലാത്തത് ധോണിക്ക് തിരിച്ചടിയായി. ഇതോടെ അവസാന ഓവർ എറിയാൻ ജഡേജയെ ഏൽപ്പിക്കേണ്ടിവന്നു. ഈ ഓവറിൽ അക്ഷർ പട്ടേൽ മൂന്ന് സിക്സർ അടിച്ച് കളി ജയിപ്പിക്കുകയായിരുന്നു. ആ ക്യാച്ചുകളൊന്നും വിട്ടില്ലായിരുന്നെങ്കിൽ അവസാന ഓവറിലേക്ക് മത്സരം നീളില്ലെന്ന് ഉറപ്പാണെന്നും സംഗക്കാര പറഞ്ഞു.






