
ഞായറാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ പോരില്‍ ആവേശമായത് നീണ്ട ഹെയര്‍സ്റ്റൈലുമായെത്തിയ അംപയറാണ്. അബുദാബിയില്‍ നടന്ന ആവേശപ്പോരില്‍ നീണ്ട മുടിയും പ്രത്യേക പോസും ആദ്യം ആരാധകരെ ഒന്ന് കുഴപ്പിച്ചു. അംപയറുടെ വ്യത്യസ്ത പോസുകളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.






