
കോഴിക്കോട് : ഫൈബർ നെറ്റ്വർക്കിലെ തകരാറിനെ തുടർന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോൺ സംയുക്ത നെറ്റ്വർക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിന് പുറമേ തമിഴ്നാട്, കർണ്ണാടക, മുംബൈ, പുനെ സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും പ്രശ്നം രൂക്ഷമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. വിയുടെ ഫൈബർ ശൃംഖലയിൽ കോയമ്ബത്തൂർ, സേലം, തിരുപ്പതി, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. നിരവധി ഉപയോക്താക്കള്‍ തങ്ങള്‍ക്ക് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. എന്താണ് തകരാറുണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല. കനത്ത മഴയെ തുടര്‍ന്ന് പൂനെയിലും മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളിലും വി നെറ്റ് വര്‍ക്ക് തകരാറിലായിരുന്നു.






