
ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരായ മോശം പരാമര്‍ശത്തില്‍ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല്‍നാഥ് പെരുമാറ്റ ചട്ടം ലംഘിച്ചോ എന്നാണ് കമ്മീഷന് പരിശോധിക്കുന്നത്.
മധ്യപ്രേേദശിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരെ കമല്‍നാഥ് മോശം പരാമര്‍ശം നടത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.






