
ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് കായികരംഗം വീണ്ടും ഉണര്‍ന്നത്. കായിക മത്സരങ്ങള്‍ പുന:രാരംഭിച്ചുവെങ്കിലും മത്സരങ്ങളുടെ രീതിയിലും മറ്റും മാറ്റമുണ്ടായി. കളിക്കാരുടെയും മറ്റ് അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ നിയമങ്ങളും കൊണ്ടുവന്നു.
പുതിയ നിയമങ്ങളുടെ വരവോടെ, അസാധാരണ രംഗങ്ങളാണ് കളിക്കളത്തില്‍ ആരാധകര്‍ക്ക് കാണാനാകുന്നത്. യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎല്ലിനിടെ ഒന്നില്‍ കൂടുതല്‍ തൊപ്പി ധരിച്ച കളിക്കാരെ കാണുമ്പോഴാണ് ആരാധകര്‍ക്ക് ആശ്ചര്യം. പ്രധാനമായും ടീമുകളുടെ നായകന്മാരാണ് ഒന്നില്‍ കൂടുതല്‍ ക്യാപുകളുമാണ് കളിക്കളത്തില്‍ നിറയുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കോവിഡ്-19 അനുബന്ധ നിയമങ്ങളിലൊന്നിനെ തുടര്‍ന്നാണ് കളിക്കാരുടെ തലയില്‍ ഒന്നില്‍ കൂടുതല്‍ തൊപ്പികള്‍ വരാന്‍ കാരണം. ഫീല്‍ഡ് പ്രോട്ടോക്കോളുകള്‍ പ്രകാരം ഓരോ കളിക്കാരനും അവരുടെ സ്വന്തം സാധനങ്ങള്‍ക്ക് ഉത്തരാദികളായിരിക്കണം. ഈ നിയമപ്രകാരം കളിക്കാര്‍ക്ക് അവരുടെ തൊപ്പി, സണ്‍ ാസ്, ടവലുകള്‍ എന്നിവ അമ്പയര്‍മാര്‍ക്ക് കൈമാറാന്‍ അനുവാദമില്ല. അതേസമയം ബൗളിങ്ങിന്റെ സമയത്ത് ബൗളര്‍മാരുടെ തൊപ്പികള്‍ നായകന്മാര്ക്ക് കൈമാറുന്നതാണ് കാണുന്നത്.






