
ഗുവാഹാത്തി: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ 200 കടന്ന് ബാം?ൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത ആര്‍.സി.ബി. എട്ട് വിക്കറ്റിന് 201 റണ്ണെടുത്തു. ടോസ് നേടിയ രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ റയാന്‍ പരാഗ് ആര്‍.സി.ബിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണു മത്സരം തുടങ്ങിയത്.
നായകന്‍ രജത് പാടീദാര്‍ (40 പന്തില്‍ നാല് സിക്‌സറും നാല് ഫോറുമടക്കം 63) ടോപ് സ്‌കോററായി. വെങ്കടേഷ് അയ്യര്‍ (15 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 29), റൊമാരിയോ ഷെപ്പേഡ് (11 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 22), മുന്‍ നായകനും ഓപ്പണറുമായ വിരാട് കോഹ്ലി (16 പന്തില്‍ 32) എന്നിവരുടെ പ്രകടനമാണു ടീമിനെ 200 ലെത്തിച്ചത്. ഫില്‍ സാള്‍ട്ട് ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. സാള്‍ട്ടിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറല്‍ പിടികൂടി. ദേവദത്ത് പടിക്കലും (ഏഴ് പന്തില്‍ 14) കോഹ്ലിയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി.
പടിക്കലിനെയും ആര്‍ച്ചര്‍ പുറത്താക്കി. തുടര്‍ന്ന് പാടീദാറും കോഹ്ലിയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്കി. 35 പന്തിലാണു പാടീദാര്‍ അര്‍ധ സെഞ്ചുറിയടിച്ചത്. ക്രുനാല്‍ പാണ്ഡ്യ (ഒന്ന്), ജിതേഷ് ശര്‍മ (അഞ്ച്), ടിം ഡേവിഡ് (13) എന്നിവര്‍ നിറംമങ്ങിയതു തിരിച്ചടിയായി.





