ന്യൂഡല്‍ഹി: നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ചൈനീസ് അതിര്‍ത്തിയില്‍ എത്തും. സൈനിക മേധാവി ജനറല്‍ എംഎം നരവണെ കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടാവും
അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് നിര്‍മിച്ച റോഡുകളും രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.
നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിമീ അകലെയുള്ള സിക്കിമിലെ ഷെരാത്താങ്ങിലാണ് പൂജ.
ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണെങ്കിലും കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു.






