ചെന്നൈ: മനുസ്മൃതിയെ കുറിച്ച് വിദുതലൈ ചിരുതൈഗല്‍ കത്ചി (വിസികെ) നേതാവ് തോല് തിരുമവലവന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എത്തിയ നടിയും ബി.ജെ.പി പ്രവര്‍ത്തകയുമായ ഖുശബു സുന്ദര്‍ അറസ്റ്റില്‍. ചിദംബരത്തേക്ക് പോയ ഖുശ്ബുവിനെയും സംഘത്തെയും ചെങ്കല്‍പേട്ട് ജില്ലയില്‍ തടഞ്ഞ പോലീസ് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവേയാണ് തോല് തിരുമവലവന് വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു മതഗ്രന്ഥമായ മനുസ്മൃതി സ്ത്രീകളെ താഴ്ത്തിക്കെട്ടുകയാണെന്നും മനുധര്മ്മത്തില് സ്ത്രീകളെ വേശ്യകളായാണ് കരുതുന്നതെന്നുമായിരുന്നു തിരുമവലവന്റെ പരാമര്‍ശം. മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
തിരുമവലവനെതിരെ രംഗത്തുവന്ന ബി.ജെ.പി അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വനിതാ വിഭാഗം തമിഴ്നാട്ടില്‍ വ്യാപകമായി പ്രതിഷേധവും നടത്തുകയാണ്. വര്‍ഗീയ കലാപമുണ്ടാക്കുന്നതാണ് തിരുമവലവന്റെ പ്രസ്താവനയെന്നാണ് ബി.ജെ.പിയുടെ വാദം.

അതേസമയം, താന്‍ മനുസ്മൃതി ഉദ്ധരിച്ച സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും മനുസ്മൃതി നിരോധിക്കേണ്ടതാണെ്നനും തിരുമവലവന് പ്രതികരിച്ചു. ബി.ജെ.പി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഈറോഡില്‍ എത്തിയ തിരുമവലവനു നേര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും മുദ്രാവാക്യം വിളിച്ച് എത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പോലീസ് എത്തി ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. പ്രവര്‍ത്തകരുമായി പോയ പോലീസ് വാഹനത്തിനു നേര്‍ക്ക് വിസികെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. എന്നാല്‍ ആര്‍ക്കും പരിക്കില്ല.
അടുത്തകാലത്താണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയത്.

Comments