
കോട്ടയം: വിലയില്‍ വിപണിയിലെ രാജാവായി ഉള്ളി. ഏതാനും ദിവസമായി കിലോയ്ക്കു 120 രൂപയ്ക്കാണു കച്ചടവം. വിട്ടുകൊടുക്കാതെ ഒപ്പമുണ്ടായിരുന്ന സവാളയും കാരറ്റും പിന്മാറിയിട്ടും ഉള്ളി പിന്മാറിയിട്ടില്ല. ഒരു മാസം മുമ്പുവരെ ചില്ലറ വിപണിയില്‍ 65 രൂപയുണ്ടായിരുന്ന ഉള്ളിയുടെ വിലയായ 120 രൂപ വരെയായി ഉയര്‍ന്നത്. പഴയ സ്റ്റോക്ക് ഇരിക്കുന്ന സ്ഥലങ്ങളില്‍ 90 - 100 രൂപയ്ക്കു കച്ചവടം നടക്കുന്നുമുണ്ട്. സവോള വില 42 രൂപയില്‍നിന്നും 105 രൂപയായും ഉയര്‍ന്നശേഷം അല്‍പ്പം താഴ്ന്ന് 70-80 രൂപയായി. മഹാരാഷ്ട്ര, പൂന, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് ഉള്ളിയും സവാളയും എത്തിക്കുന്നത്. ഇവിടെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം കൃഷിക്ക് വ്യാപക നാശനഷ്ടമുണ്ടായതാണു വിലവര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ പറയുന്നു.
സവോളയുടെയും ഉള്ളിയുടെയും വരവും ഏതാനും ദിവസങ്ങളായി കുറഞ്ഞിരുന്നു.ചോദിക്കുന്ന അളവിന്റെ പകുതി മാത്രമാണു വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നത്. ഭക്ഷണ പാചകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്ന സവോളയ്ക്കും ഉള്ളിക്കും വില വര്‍ധിച്ചത് സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്. കാരറ്റ്, കിഴങ്ങ്, പയര്‍, കാബേജ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിരുന്നുവെങ്കിലും നേരിയ തോതില്‍ താഴ്ന്നു. കാരറ്റ് വില 120 രൂപ വരെയെത്തിയ ശേഷം അല്‍പ്പം താഴ്ന്ന് 80 രൂപയില്‍ എത്തിനില്‍ക്കുകയാണ്. സവോളയുടെയും ഉളളിയുടെയും പച്ചക്കറികളുടെയും വിലവര്‍ധനവ് ഹോട്ടല്‍ മേഖലയേയും ബാധിച്ചിരുന്നു.വന്‍കിട സേ്റ്റാറുകളില് ആറു മാസം വരെ പഴക്കമുള്ള സവോള വലിയ തോതില്‍ സേ്റ്റാക്ക് ചെയ്തിരിക്കുന്നതിനാലാണ് സവോള ഈ നിരക്കിലെങ്കിലും നില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. സവോള സ്റ്റോക്ക് ചെയ്യുന്നതുപോലെ നീണ്ട കാലത്തേക്ക് ഉള്ളി കരുതി വയ്ക്കാനാവില്ല. ഈജിപ്തില്‍നിന്നും സവോള ഇറക്കുമതിക്ക് നീക്കമുണ്ടെങ്കിലും എത്താന്‍ രണ്ടാഴ്ചയിലേറെ വൈകും. ഈജിപ്ഷ്യന്‍ സവോളയുടെ രുചിഭേദം ഇവിടെ ഏറെ താല്പര്യമില്ല. അതേസമയം, സവാള മൊത്ത വില 60 രൂപയിലേക്കു താഴ്ന്നിട്ടും ചില്ലറ വില കുറയുന്നില്ലെന്നു പരാതിയുണ്ട് എന്നാല്‍ 90 രൂപയ്ക്കാണ് ഉള്‍പ്രേദേശങ്ങളില്‍ വില്‍പ്പന നടത്തുന്നത്, ഉരുളകിഴങ്ങിന് 40 രൂപയാണു മൊത്ത വിലയെങ്കിലും ചില്ലറ വില 55 രൂപയ്ക്കു മുകളിലാണ്.






