
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുല്ലപ്പള്ളി രാമചന്ദ്രശന്റ സ്ത്രീ വിരുദ്ധ നിലപാടിനെതിരെയാണ് ശൈലജ ടീച്ചര്‍ രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വെച്ചു സൂക്ഷിക്കുന്നത് അപകടകരമാണെന്നും, മുല്ലപ്പള്ളി രാമചന്ദ്രന് ഇടയ്ക്കിടെ സ്ത്രീഏ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി തുറന്നടിച്ചു.
മനുഷ്യ സമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ പ്രവൃത്തിയാണ് ബലാത്സംഗം. ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ അന്തസുശണ്ടങ്കില് ആത്മഹത്യ ചെയ്യുമെന്നാണ് അദേഹം പറയുന്നത്. അദേഹത്തിന്റെ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണെന്നും മന്ത്രി പറഞ്ഞു.
ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഇരയാകുന്നത് അവരുടെ കുറ്റം കൊണ്ടല്ല. ഇതിനെതിരെ പ്രതിരോധിക്കുകയും അതിനെതിരെ പ്രവര്ത്തിക്കേണ്ടവരുമായ ഉന്നതമായ രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എത്രമാത്രം അപകടകരമാണെന്ന് മനസിലാക്കണമെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു. അതേസമയം ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യമാണെന്നും, എന്നാല്‍ അദേഹം ഇടയ്ക്കിടെ ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.






