
പ്രഭാസ് പൂജ ഹെഗ്ഡെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് രാധേ ശ്യാം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററും സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഇറ്റലിയിലുള്ള പ്രഭാസും സംഘവും ഹൈദരബാദിലേക്ക് തിരിച്ചുപറക്കാൻ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് നിരവധി രംഗങ്ങള്‍ ഇറ്റലിയില്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. അവ ഉടൻ തന്നെ തീര്‍ക്കും. തിരിച്ചു ഹൈദരാബാദിലേക്ക് വരാനുള്ള തയാറെടുപ്പിലുമാണ് രാധാ കൃഷ്ണകുമാര്‍. ഹൈദരാബാദില്‍ കുറച്ച് രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ട്. കൊവിഡ് മഹാമാരി കാരണം സിനിമയുടെ ചിത്രീകരണത്തിന് തടസം നേരിട്ടിരുന്നു. ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കാൻ കഴിഞ്ഞതിനാല്‍ വളരെ പെട്ടെന്ന് തന്നെ ചിത്രം പൂര്‍ത്തീകരിക്കാനാണ് രാധാ കൃഷ്ണകുമാര്‍ ശ്രമിക്കുന്നത്.
ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. പൂജാ ഹെഗ്ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു പ്രഭാസ് - പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന രാധേശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.






