തിരുവനന്തപുരം : സവാളയുടെ വിലക്കയറ്റം തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്ലെറ്റുകള് മുഖേന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒരു റേഷൻ കാർഡിന് 2 കിലോ സവാള ലഭിക്കും. 45 രൂപ നിരക്കിലാവും വിതരണം.
അതെ സമയം, റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിനെതിരെയും ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന് പ്രതികരിച്ചു. ലൈസന്‍സി സറണ്ടര്‍ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.






