
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ(എല്‍ഐസി) യുടെ മാര്‍ക്കറ്റിങ്ങ് തലപ്പത്ത് മലയാളി. എല്‍ഐസിയുടെ മാര്‍ക്കറ്റിങ്ങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി പി.മുരളീധരനാണ് നിയമിതനായത്.

എല്‍ഐസിയുടെ രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റിങ്ങ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഇദേഹം വഹിക്കും. കോര്‍പറേഷന്റെ മുംബൈയിലെ ഓഫീസിലാണ് ഇദേഹം ചുമതലയേറ്റത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുപ്രിയയാണ് ഭാര്യ. മകന് ഡോ.ശ്രീദത്ത് (യു.കെ വെയ്ല്‍സിലുള്ള ആശുപത്രിയില്‍ സര്ജന്) മകള്‍ അഡ്വ. രേവതി(പൂനെ). മരുമകള്‍ ഡോ. പാര്‍വതി(ഡല്‍ഹി എയിംസില്‍ അനസ്തേഷ്യ വിദഗ്ധ).







Comments