ദുബൈ: കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ അതിജീവിക്കാനും ജോലി സമയം ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുമായി ഒരു വര്‍ഷത്തേക്ക് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്സ്.
താമസ സൗകര്യവും ആരോഗ്യ പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കമ്പനി പൈലറ്റുമാര്‍ക്ക് അവധി വാഗ്ദാനം നല്കിയ കാര്യം എമിറേറ്റ്സ് വക്താവ് സ്ഥിരീകരിച്ചു.
പ്രശ്നങ്ങൾ ലഘൂകരിക്കുന്നതനുസരിച്ച് ചിലപ്പോള്‍ നേരത്തെ തന്നെ തിരിച്ചുവിളിച്ചേക്കാം എന്ന നിബന്ധനയോടെയാണ് അവധി നൽകുന്നതെന്ന് കമ്പനി പറഞ്ഞു.






