കണ്ണൂര്‍: പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രക്തസാക്ഷിയുടെ ഭാര്യയായ സി.പി.എം. സ്ഥാനാര്‍ത്ഥിക്ക്് ഹൃദയാഭിവാദ്യവുമായി ആര്.എം.പി. നേതാവ് കെ.കെ. രമ. മുന്‍ സിപിഎം വിമതനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ചൊല്ലി ഷൊര്‍ണൂരില്‍ സി.പി.എമ്മില്‍ പുകച്ചില്‍.
പയ്യന്നൂര്‍ രാമന്തളി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആര്.എഎസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.പി.എം. രക്തസാക്ഷി ധന്‍രാജിന്റെ ഭാര്യയാണ് സജിനിയ്ക്കാണ് സാമൂഹ്യ മാധ്യമത്തിലൂടെ ആര്‍എംപി നേതാവും രക്തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും. അവരുടെ സ്ഥാനാര്‍ത്ഥിത്ത്വത്തെ കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിന് താഴെ ഈ സ്ഥാനാര്‍ത്ഥിത്ത്വത്തെ നെഞ്ചോട് ചേര്‍ക്കുന്നു എന്നാണ് കെകെ രമ കമന്റിട്ടിരിക്കുന്നത്.
അമ്മയുടെയും ഭാര്യയുടെയും പിഞ്ചുമക്കളുടെയും മുന്നിലിട്ട് 2016 ജൂലൈ 11ന് രാത്രിയാണ് ധനരാജിനെ വെട്ടിക്കൊന്നത്. ബാലസംഘത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ധനരാജ് ഡിവൈഎഫ്ഐ കുന്നരു മേഖലാ സെക്രട്ടറി, പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗം, സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറി, പാര്‍ടി ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി.എം. നേതൃത്വത്തില്‍ സജിനിക്ക് വീട് നിര്‍മിച്ച് നല്‍കിയിരുന്നു. ''മുറിവേറ്റ ഒരു ഹൃദയ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരാളെ ചേര്‍ത്തുപിടിക്കുന്നു'' എന്നാണ് സജിനിയുടെ പോസ്റ്ററിന് താഴെ രമയുടെ കമന്റ്. ഇതോടെ കെ.കെ. രമയെ തേടി അഭിനന്ദിക്കുന്ന കമന്റുകളും വ്യാപകമാണ്.

അതേ സമയം രമയെ ശത്രുപക്ഷത്ത് നിര്‍ത്തിയ സി.പി.എം.സൈബര്‍ അണികള്‍ പ്രതികരണങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം മാറി നില്‍ക്കുകയാണ്. അതേസമയം ടി പി ചന്ദ്രശേഖരനെ പോലെ തന്നെ സിപിഎം വിമതനായി മത്സരിക്കുകയും ചെയ്ത ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ എം.ആര്. മുരളിയെ ഷൊര്‍ണൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെ ചൊല്ലി സി.പി.എമ്മില്‍ പുകച്ചില്‍ വീണ്ടും.
ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുരളിക്ക് ഇടമില്ല. നിലവിലെ ചെയര്‍പേഴ്സണ്‍ വി. വിമല, വൈസ്ചെയര്‍മാന്‍ ആര്. സുനു എന്നിവരെയും പട്ടികയില്‍ വെട്ടി. ഇതോടെ ഇന്നലെ നടക്കാനിരുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം മരവിപ്പിച്ചു. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നാണ് വിവരം. എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എം.ആര്. മുരളി എന്നാണ് സൂചന. പ്രശ്നം സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷൊര്‍ണൂരില്‍ മുരളിയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് നേരത്തെ ജില്ലാ നേതൃത്വത്തിന് മുന്നിലെത്തിയത്. പക്ഷെ, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായിരുന്ന ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പട്ടികയാണ് ഒറ്റപ്പാലം ഏരിയ കമ്മിറ്റി നല്‍കിയത്. ഇതിനെതിരേ എം.ആര്. മുരളിയേയും പി.െക.ശശി എം.എല്‍.എ യേയും അനുകൂലിക്കുന്നവര്‍ ശക്തമായി രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. മുരളിക്കൊപ്പം ഏരിയാ കമ്മിറ്റി വെട്ടിമാറ്റിയ ആര്. സുനു എം.എല്‍.എ.യുടെ വിശ്വസ്തനാണ്.

Comments