
തൃശൂർ: എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണ്. യുഡിഎഫ് ഭരണം കാത്തിരുന്ന് കാണാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ പ്രചാരണത്തിനായി ധര്‍മ്മടം മണ്ഡലത്തില്‍ വേടനും എത്തിയിരുന്നു.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് സമയം കൊടുക്കണമെന്ന് റാപ്പര്‍ വേടന്‍. വിലയിരുത്താന്‍ സമയമായിട്ടില്ല. ജനങ്ങളാല്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നും ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നും വേടന്‍ പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂ, നല്ലത് തന്നെ നടക്കുമെന്നും വേടന്‍ പറഞ്ഞു.






