
തിരുവനന്തപുരം: സംവിധായകന് ശാന്തിവിള ദിനേശിനെതിരെ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. തനിക്കെതിരെ ശാന്തിവിള ദിനേശ് അപകീര്‍ത്തികരമായ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്.
പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. പോലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമെ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തു.
അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെതിരെയും ഭാഗ്യലക്ഷ്മി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും പരസ്പരം വാക്പോര് നടത്തുകയും ചെയ്തിരുന്നു. നിലവില്‍ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.






