പാലക്കാട്: വാളയാര്‍ കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എ.കെ ബാലന്. സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്കി. മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് മാതാപിതാക്കളുടെ കാല്‍നടയാത്ര എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഉറപ്പ്.
കേസില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തിന് വാളയാറില്‍ നിന്ന് കാല്‍നടയായി തുടങ്ങിയ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ യാത്ര ഇന്ന് ഉച്ചയോടെയാണ് മന്ത്രിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നത്. വസതിക്ക് മുമ്പാകെ പോലീസ് തടഞ്ഞുവെങ്കിലും മന്ത്രി ഇവരെ കാണാന്‍ താല്‍പ്പര്യമെടുക്കുകയായിരുന്നു.
കേസിന്‍െ്റ നടപടികളും സര്‍ക്കാരിന്‍െ്റ നിലപാടും മന്ത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ സമരം തുടരുമെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.






