
വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ രാഷ്ട്രീയ സ്മരണകള്‍ പരാമര്‍ശിക്കുന്ന 'എ പ്രോമിസ്ഡ് ലാന്റ് ' ഇന്ത്യന്‍ നേതാക്കളെക്കുറിച്ചു നടത്തിയിട്ടുള്ള വിലയിരുത്തലുകള്‍ ശ്രദ്ധേയമാകുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, മകന് രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവര്‍ ഉള്‍പ്പെടെ ഒബാമ ഇടപെട്ട വിവിധ ലോകനേതാക്കളെക്കുറിച്ച് പുസ്തകത്തില്‍ ഒബാമ വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്.
രാഹുല്‍ഗാന്ധിയെ ഒരു വിഷയത്തിലും ആഴത്തില്‍ അറിവില്ലാത്ത അറിവുണ്ടെന്ന് നടിക്കുന്നയാള്‍ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ''ഒരു വിഷയത്തിലും മാസ്റ്ററാകാന്‍ അഭിലാഷം കാട്ടാത്ത, ഒന്നിലും കാര്യമായ അഭിരുചി ഇല്ലാത്ത അദ്ധ്യാപികയുടെ ഇഷ്ടം നേടാന്‍ വേണ്ടി പാഠഭാഗങ്ങള്‍ അറിയാമെന്ന് അഭിനയിക്കുന്നയാള്‍.'' എന്നാണ് കോണ്‍ഗ്രസിന്റെ യുവനേതാവിനെക്കുറിച്ചുള്ള വിലയിരുത്തല്‍. രാഹുലിന്റെ മാതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയാഗാന്ധിയുടെ സൗന്ദര്യത്തെക്കുറിച്ചും ഒബാമ പരാമര്‍ശിക്കുന്നുണ്ട്്.
''ഞങ്ങള്‍ ചാര്‍ളി ക്രിസ്റ്റിന്റെയും റാഹം ഇമ്മാനുവലിന്റെയും ആകര്ഷണത്വത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല. അതേസമയം ഒന്നോ രണ്ടോ തവണ സോണിയയുടെ സൗന്ദര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.'' മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെക്കുറിച്ച് ഏറെ വാചാലനായിട്ടുണ്ട്. ശാന്തനും സത്യസന്ധനുമായ വ്യക്തിത്വം എന്നാണ് മന്മോഹന് സിംഗിനെക്കുറിച്ചുള്ള വിലയിരുത്തല്‍. ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ തുടങ്ങി അഞ്ചു പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹമായ കാലയളവ് എന്നാണ് മന്മോഹന് ഒബാമ നല്കുന്ന വിശേഷം.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് മന്മോഹന് സിംഗിനെ എല്ലാക്കാലത്തും ഉയര്‍ന്ന പരിഗണിച്ചിരുന്ന നേതാവാണ് ഒബാമ. അമേരിക്കയുടെ 44 ാം പ്രസിഡന്റുമായി മന്മോഹന് സിംഗും ആരോഗ്യകരമായ ബന്ധം നില നിര്‍ത്തിയിരുന്നു. ടൊറന്റോയില്‍ നടന്ന ലോക നേതാക്കളുടെ ജി 20 ഉച്ചകോടിയില്‍ ഒബാമ മന്മോഹന് സിംഗിനെ പ്രകീര്‍ത്തിച്ചത് വാര്ത്തയായിരുനന്ു. ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയുമെന്ന് ഒബാമ പറഞ്ഞു. ഇന്ത്യന്‍ നേതാക്കള്‍ക്ക് പുറമേ റഷ്യന്‍ പ്രസിഡന്റിനെക്കുറിച്ചും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനേക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.






