
മുംബൈ: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം നല്‍കിയേക്കും. സി. പി. എം. പോളീറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുമ്പോഴാണ് മൂത്ത മകന് ബിനോയിക്കെതിരെയും കുറ്റപത്രം തയ്യാറാവുന്നത്.
ബിഹാര്‍ സ്വദേശിയായ യുവതി നല്കിയ പരാതിയിലായിരുന്നു ബിനോയ്ക്കെതിരെ മുംബൈ പോലീസ് കേസെടുക്കുന്നത്. യുവതി തന്റെ കുട്ടിയുടെ പിതാവ് ബിനോയാണെന്നും കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി ഡി. എന്‍. എ. പരിശോധന നടത്തിയെങ്കിലും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ല. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഡി. എന്‍. എ. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്കിയ ഹര്‍ജി 2021 ജൂണിലാണ് കോടതി പരിഗണിക്കുക. 2019 ജൂണിലാണ് യുവതി പീഡന പരാതിയുമായി രംഗത്തു വന്നത്.
കേസ് ഒത്തുതീര്‍ക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അതില്‍ നിന്നെല്ലാം അവര്‍ പിന്മാറുകയായിരുന്നു. ദുബായ് മെഹ്ഫിന് ബാറില്‍ ഡാന്‍സറായിരുന്ന കാലത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. 2009 ല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ദുബായില്‍ നിന്നും താന്‍ മുംബൈയിലേയ്ക്ക് തിരിച്ച് പോന്നു. ആദ്യകാലങ്ങളില്‍ തന്റെ ചിലവുകള്‍ ബിനോയ് വഹിച്ചിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത് തന്നില്‍ സംശയം ഉളവാക്കി. അങ്ങനെയാണ് ബിനോയ് വിവാഹിതനാണെന്ന വിവരം താന്‍ അറിഞ്ഞതെന്നും യുവതി പറയുന്നു.
മക്കള്‍ രണ്ടുപേരും വിവാദങ്ങളില്‍ ഉള്‍പ്പെട്ടതോടെ തന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ് കോടീയെ ബാലകൃഷ്ണന്. രോഗ്യപരമായ കാരണങ്ങളാല്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി സാഥാനത്തു നിന്നും രാജി വെയ്ക്കുന്നു എന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയും പകരം ചുമതല എല്‍. ഡി. എഫ്. കണ്‍വീനര്‍ എ. വിജയരാഘവന് നല്‍കുകയും ചെയ്തു.






