തിരുവല്ല: ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഇന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. 'തിയഡോഷ്യസ് മാര്‍ത്തോമ്മാ' എന്നാണ് പുതിയ പേര്. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹയിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.
രാവിലെ 7.45ന് നിയുക്ത മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്ന് പുലാത്തീനില്നിന്നു മദ്ബഹയിലേക്ക് സ്വീകരിച്ചു. 8ന് കുര്‍ബാനയ്ക്ക് ഡോ. യുയാക്കിം മാര്‍ കൂറിലോസ് കാര്‍മികത്വം വഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല!ഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന അനുമോദന സമ്മേളനം 11 മണിയോടെ നടക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎന്‍ഐ മോഡറേറ്റര്‍ ബിഷപ് ഡോ. പി.സി. സിങ്, സിഎസ്ഐ മോഡറേറ്റര്‍ ബിഷപ് ഡോ. ധര്‍മരാജ് റസാലം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് െ്രെകസ്!റ്റ് (യുഎസ്എ) പ്രസിഡന്റ് ജിം വിന്ക്ലര്, ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര എന്നിവര്‍ പ്രസംഗിക്കും. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും പങ്കെടുക്കും.

Comments