ലഡാക്: റോഡിലുടെ കടന്നു പോകുന്ന ജവാന്മാര്ക്ക് സല്യൂട്ട് അടിക്കുന്ന ഒരു അഞ്ചു വയസുകാരന്റെ വീഡിയോ ഒരു മാസത്തിനു മുമ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. റോഡിലൂടെ കടന്നുപോകുന്ന ജവാന്മാരെ ആദരവോടെ വീക്ഷിച്ചുകൊണ്ട് തനിയെ നിന്നാണ് അഞ്ചുവയുകാരന് തുടരെ സല്യൂട്ട് നല്‍കിയത്. ലഡാകില്‍ നിന്നുള്ള അഞ്ചു വയസുകാരനാണ് രാജ്യത്തിന്റെ മനം കവര്‍ന്നത്.
ലഡാകിലുടെ കടന്നുപോയ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനാണ് അഞ്ച് വയസുകാരന് സല്യൂട്ട് അടിച്ചത്. ഐഡിബിപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അഞ്ചു വയസുകാരന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ലഡാകിലുടെ കടന്നുപോയ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനാണ് അഞ്ച് വയസുകാരന് സല്യൂട്ട് അടിച്ചത്. ഐഡിബിപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അഞ്ചു വയസുകാരന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഇന്നിതാ അ കുരുന്നിനെ നേരിട്ട് ആദരിച്ചിരിക്കുകയാണ് അര്‍ധ സൈനിക വിഭാഗമായ ഐടിബിപി. ലഡാക്കിലെ ചുഷുല്‍ പ്രദേശത്തെ അതിര്‍ത്തി ഗ്രാമങ്ങളിലൊന്നിലെ കിന്റര്ഗാര്ട്ടന് വിദ്യാര്‍ത്ഥിയാണ് നവാങ് നംഗ്യാല്‍. അഞ്ച് വയസുകാരന് പ്രത്യേക യൂണിഫോമും നല്‍കിയാണ് ഐടിബിപി വിഭാഗം ആദരിച്ചത്. ക്യാംപില്‍ കുരുന്നിന് പരിശീലനം നല്കുന്ന വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സന്തോഷകരവും വീണ്ടും പ്രചോദനകരവുമാണ്.' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Comments