
തിരുവനന്തപരും: ബിഡിജെഎസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാറിന്റെ ഔദ്യോഗിക ഭാരവാഹിപട്ടികയ്ക്ക് അംഗീകാരം നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് സുഭാഷ് വാസുവിന്റെ അവകാശവാദം തള്ളി. നേരത്തേ തുഷാറിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസാണ് എന്‍ഡിഎയുടെ ഘടകകക്ഷിയെന്ന് ബിജെപി നേതാക്കളും പറഞ്ഞിരുന്നു.
പാര്‍ട്ടി കത്തു നല്കിയാല് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ മാറ്റുന്ന കാര്യം പോലും പരിഗണിക്കേണ്ടി വരുമെന്നും സുഭാഷ് വാസുവിനും ടി.പി. സെന്‍കുമാറിനും എന്‍ഡിഎയുമായി ബന്ധമില്ലെന്നും പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം നടത്തിയതിന്റെ പേരില്‍ ഈ വര്‍ഷം ആദ്യം സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷ് വാസുവും നീക്കം ശക്തമാക്കിയത്.
നേരത്തേ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും കേരളാ ആര്‍എസ്എസിന്റെയും പിന്തുണ തനിക്കുണ്ടെന്ന് സുഭാഷ് വാസു പറഞ്ഞിരുന്നു. തന്റെ നേതൃത്വത്തില്‍ ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കുമെന്നും പറഞ്ഞിരുന്നു. ബിനീഷ് കോടിയേരി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിയാകുമെന്നും കള്ളപ്പണക്കേസില്‍ നിന്ന് രക്ഷതേടി തുഷാര്‍ കേന്ദ്രബിജെപി നേതാക്കളുടെ കാലു പിടിച്ചെന്നും സുഭാഷ് വാസു ആരോപിച്ചിരുന്നു. എന്‍ഡിഎയെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യമില്ലെന്നും അങ്ങിനെ പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പറഞ്ഞിരുന്നു.






